സൂപ്പർവൈസർ നിയമനം

കെ.സി.എച്ച്.ആർ ഗവേഷണങ്ങൾ/പദ്ധതികൾ  സൂപ്പർവൈസർ 
കെ.സി.എച്ച്.ആറിൻ്റെ ഗവേഷണങ്ങൾ/ പദ്ധതികൾ എന്നിവയിൽ സൂപ്പർവൈസർ ആകുവാൻ ഗവേഷകർക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  

ഗവേഷണ ബിരുദം/പോസ്റ്റ് -ഡോക്ടറൽ ബിരുദം സൂപ്പർവൈസർ  

കെ.സി.എച്ച്.ആറിൽ ഗവേഷണ ബിരുദം /പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകൾ ചെയ്യുന്ന ഗവേഷണ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്നതിന് കെ.സി.എച്ച്.ആർ  വഴി കേരള സർവകലാശാലയിലേക്ക് അപേക്ഷിക്കാം. 

കെ.സി.എച്ച്.ആറിൻ്റെ ഗവേഷണ സൂപ്പർവൈസർ അംഗീകാരം ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ 

* സാമൂഹ്യ ശാസ്ത്രത്തിൽ ഏതെങ്കിലും മേഖലയിലുള്ള ഗവേഷണ ബിരുദവും പ്രസിദ്ധീകരണങ്ങളും.  

* മികച്ച അക്കാദമിക നേട്ടങ്ങളും ഗവേഷണ പ്രവർത്തനങ്ങളിൽ കഴിവുതെളിയിച്ച  വ്യക്തികളെയും കെ.സി.എച്ച്.ആറിൻ്റെ എക്സിക്യൂട്ടീവ് കൗൺസിൽ സൂപ്പർവൈസറായി അംഗീകരിക്കുന്നതാണ്.  

* ഗവേഷണ ബിരുദം/ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ. 

* പ്രസിദ്ധീകരണങ്ങൾ / ഗവേഷണ പേപ്പറുകളുടെ പകർപ്പുകൾ.

ഗവേഷണ ബിരുദം / കെ.സി.എച്ച്.ആറിൻ്റെ ഗവേഷണ പദ്ധതികളുടെയും സൂപ്പർവൈസർ നിയമനത്തിനുള്ള അപേക്ഷ