അനുസ്മരണ പ്രഭാഷണം

പ്രൊഫസർ ഇളങ്കുളം കുഞ്ഞൻ പിള്ളയുടെയും ശ്രീ. പുതുപ്പള്ളി രാഘവൻ്റെയും പേരിൽ കെ.സി.എച്ച്.ആർ വർഷന്തോറും അനുസ്മരണപ്രഭാഷണങ്ങൾ സംഘടിപ്പിക്കാറുണ്ട്. ശ്രീ. പുതുപ്പളളി രാഘവൻ്റെ കുടുംബം ഇതിനായി ഒരു തുക സംഭാവന ഏർപ്പെടുത്തിയിട്ടുണ്ട്.  പ്രൊഫസർ ഇളങ്കുളം കുഞ്ഞൻ പിള്ളയുടെ പേരിലുള്ള അനുസ്മരണപ്രഭാഷണ ചിലവുകൾ കെ.സി.എച്ച്.ആറാണ് വഹിക്കുന്നത്.   

പുതുപ്പള്ളി രാഘവൻ (1910 - 2000)

പുതുപ്പള്ളി രാഘവൻ (പുതുപ്പള്ളി എന്നറിയപ്പെടുന്നു ) 1910 ജനുവരി 10ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി എന്ന സ്ഥലത്തു ഒരു നായർ കൂട്ടുകുടുംബത്തിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും പിന്നീട് സംസ്ഥാനത്തിൻ്റെ വിവിധ സമരങ്ങളിലും പ്രവർത്തനങ്ങളിലും പങ്കെടുത്തു. രാഷ്ട്രീയ പ്രവർത്തകൻ, പത്രപ്രവർത്തകൻ ,പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലയിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. 

അപൂർവവും അസാധാരണനുമായ ചരിത്രകാരനായ അദ്ദേഹം ചരിത്രവുമായി ബന്ധപ്പെട്ട മുപ്പതിലധികം പുസ്തകങ്ങൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു വാല്യങ്ങളായി എഴുതിയിട്ടുള്ള അദ്ദേഹത്തിൻ്റെ ആത്മകഥ, അദ്ദേഹത്തിൻ്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിലെ ഓർമ്മക്കുറിപ്പുകൾ മാത്രമല്ല. അദ്ദേഹത്തിൻ്റെ ഹൈസ്കൂൾ കാലഘട്ടം മുതൽ ശേഖരിച്ചിട്ടുള ചരിത്ര രേഖകളും വിവരങ്ങളും അദ്ദേഹം തന്നെ സമീപിക്കുന്ന ഗവേഷകർക്ക് ലഭ്യമാക്കിയിരുന്നു. അദ്ദേഹത്തിന് ഒരു മികച്ച ലൈബ്രറിയും ഉണ്ടായിരുന്നു. 

ജീവിതത്തിലുടനീളം അദ്ദേഹം കുടുംബം, സമ്പത്ത്, മതം, ജാതി എന്നിങ്ങനെയുള്ള അതിർവരമ്പുകളെ അതിജീവിക്കാൻ അദ്ദേഹം ശ്രമിച്ചു. 1964 ൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിഭജനത്തോടുകൂടി സജീവമായ പൊതുജീവിതത്തിൽ നിന്ന് അദ്ദേഹം പിൻവലിയുകയും ബൗദ്ധികമായുള്ള അന്വേഷണത്തിലും പുസ്തകങ്ങൾ എഴുതുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ലളിതമായ ജീവിതത്തിലും ഉന്നത ചിന്തയിലും വിശ്വസിച്ചിരുന്ന അദ്ദേഹം അധികാരസ്ഥാനങ്ങൾ ആഗ്രഹിച്ചിരുന്നില്ല.

പി.എൻ. ഇളംകുളം കുഞ്ഞൻ പിള്ള (1904-1973)

പി.എൻ. ഇളംകുളം കുഞ്ഞൻ പിള്ള (1904-1973), കേരള ചരിത്രത്തിലെ പ്രമുഖ പണ്ഡിതനും ഗവേഷകനുമായ അദ്ദേഹം കടക്കോനത്തു കൃഷ്ണക്കുറുപ്പിനും  പുത്തൻപുരക്കൽ നാണുകുട്ടിയമ്മക്കും 1904  നവംബർ 8 ന് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് പിന്നീട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സംസ്‌കൃതത്തിൽ ഹോണഴ്‌സ് ബിരുദം ലഭിച്ചു. വിവിധ ഭാഷകൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ജ്യോതിശാസ്ത്രം, കൈയെഴുത്തുപ്രതികളെക്കുറിച്ചുള്ള പഠനം, പുരാവസ്തുശാസ്ത്രം എന്നിവയിൽ പണ്ഡിതനുമായിരുന്നു. 

ഉണ്ണുനീലി , സന്ദേശം ചരിത്രദൃഷ്ടിയിൽക്കൂടി , കേരള ഭാഷയുടെ വികാസപരിണാമങ്ങൾ , കേരള ചരിത്രത്തിലെ ഇരുളടഞ്ഞ  ഏടുകൾ, ചില കേരള ചരിത്ര പ്രശ്നങ്ങൾ, ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ, സാഹിത്യ ചരിത്ര സംഗ്രഹം, സാഹിത്യമാളിക, അന്നത്തെ കേരളം, ജന്മിസമ്പ്രദായം  കേരളത്തിൽ , സംസ്കാരത്തിൻ്റെ  നാഴിക കല്ലുകൾ , കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ , ചേര സാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടുകളിൽ എന്നിവയാണ് മലയാളത്തിലുള്ള അദ്ദേഹത്തിൻ്റെ  പ്രധാനകൃതികൾ. തമിഴ് ഭാഷയിലും അദ്ദേഹം രചനകൾ നടത്തിയിട്ടുണ്ട്.  ഇംഗ്ലീഷിലുള്ള അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ Studies in Kerala History, Some Problems in Kerala History എന്നിവയാണ്