കെ. സി. എച്ച്. ആർ ലൈബ്രറി

കെ. സി. എച്ച്. ആറിന് സ്വന്തമായി ഒരുപാട് പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അടങ്ങിയ നല്ലൊരു ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട്. കേരള ചരിത്രത്തേയും സംസ്കാരത്തെയും കുറിച്ചുള്ള അറിവ് നൽകുന്നതാണ് അവയിൽ അധിക പുസ്തകങ്ങളും.

ദൗത്യം

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും മാത്രമല്ല അറിവ് നേടാൻ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ആവശ്യമുള്ള പുസ്തകങ്ങളെയും ആനുകാലിക പ്രസിദ്ധീകരണങ്ങളെയും അവരുടെ മുന്നിലേക്ക് എത്തിച്ച് നൽകുക എന്ന ശ്രമകരമായ ദൗത്യമാണ് കെ. സി. എച്ച്. ആർ ഏറ്റെടുത്തിരിക്കുന്നത്. കെ.സി.എച്ച്.ആറിന്റെ വിദ്യാഭ്യാസസംബന്ധമായ ലക്ഷ്യങ്ങളെ കൂടാതെ ജന-നന്മയ്ക്കും ഉതകുന്ന  രീതിയിൽ ആണ് ലൈബ്രറിയുടെ പ്രവത്തനങ്ങളും സേവനങ്ങളും വിഭാവനം ചെയ്തിരിക്കുന്നത്. 

ലക്ഷ്യങ്ങൾ

  • ജ്ഞാനസംമ്പാദനത്തിനും ഗവേഷണത്തിനും ഉതകുന്ന തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  • പൊതുജനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കുക.
  • ലഭ്യമായ പുസ്തകങ്ങളെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിക്കുകയും ഗ്രന്ഥസൂചി തയ്യാറാക്കുന്നതും കൂടാതെ ഗ്രന്ഥശാലയെക്കുറിച്ചുള്ള വിവരങ്ങളും ഉപയോഗക്രമങ്ങളും നൽകുക.
  • വിദ്യാഭ്യാസ-ഗവേഷണ മേഘലകളിലെ നൂതനമായ മാറ്റങ്ങൾക്കനുസൃതമായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുന്നതിനും വേണ്ട കാര്യക്രമങ്ങൾ ഏകോപിപ്പിക്കുക.
  • ആവശ്യമുള്ള പകർപ്പുകളും മറ്റും ഫോട്ടോകോപ്പി രൂപത്തിലോ മറ്റ് ഡിജിറ്റൽ രൂപത്തിലോ ലഭ്യമാക്കുക. 

പ്രവർത്തന സമയം 

രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ. 

(പൊതു അവധി ദിനങ്ങൾ അല്ലാത്ത എല്ലാ ദിവസങ്ങളിലും തിങ്കൾ മുതൽ ശനി വരെ ലൈബ്രറി പ്രവർത്തിക്കുന്നതാണ്). 

പ്രവേശനം 

കെ.സി.എച്ച്.ആർ ലൈബ്രറിയിൽ അംഗത്വം സ്വീകരിച്ചവർക്ക് മാത്രമാണ് ഗ്രന്ഥശാലയിലേക്ക് പ്രവേശനം ലഭിക്കുക. 

അംഗത്വ വിശദാംശങ്ങൾ 

കെ. സി. എച്ച്. ആർ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്ഥാപനങ്ങൾക്കുമായി വിവിധ തരത്തിലുള്ള അംഗത്വം അനുവദിക്കുന്നുണ്ട്. പുസ്തകങ്ങൾ റഫർ ചെയ്യുന്നതിന് മാത്രമാണ് എല്ലാ തരത്തിലുള്ള അംഗത്വവും നൽകുന്നത്. വിശദാംശങ്ങൾ താഴെ ചേർക്കുന്നു. 

1 . വ്യക്തിഗത അംഗത്വം :  സാമൂഹ്യശാസ്ത്രം, കല, മാനവിക ശാസ്ത്രവും തുടങ്ങിയ മേഖലകളിൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്ക്‌ ഈ അംഗത്വം സ്വീകരിക്കാവുന്നതാണ്.

  •  വാർഷികാംഗത്വം – 500/- രൂപ പ്രവേശന തുകയായി നൽകിക്കൊണ്ട് ഒരു വർഷത്തേക്ക് ഗ്രന്ഥശാല ഉപയോഗിക്കാവുന്നതാണ്.
  •  ആജീവനാന്ത അംഗത്വം – 5000/- രൂപ നൽകിക്കൊണ്ട് ആജീവനാന്തം ഗ്രന്ഥശാല ഉപയോഗിക്കാവുന്നതാണ്.
  •  വിദ്യാർത്ഥികൾക്കുള്ള അംഗത്വം – ബിരുദ-ബിരുദാനന്ദര-ഗവേഷണ വിദ്യാർത്ഥികൾക്ക് അവരുടെ സ്ഥാപനത്തിന്‍റെ തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന പക്ഷം 150/- രൂപ പ്രവേശന തുകയായി നൽകിക്കൊണ്ട് ഒരു വർഷത്തേക്ക് ഗ്രന്ഥശാലയെ ഉപയോഗിക്കാവുന്നതാണ് 

2 .   സ്ഥാപനങ്ങൾക്കുള്ള അംഗത്വം : ലൈബ്രറിയിൽ നിന്ന് ലഭിക്കുന്ന  നിർദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കുന്നത് കൂടാതെ ഇതുമായി ബന്ധപ്പെട്ട് സ്ഥാപന മേലധികാരിയുടെ ഒരു കത്തും സമർപ്പിക്കേണ്ടതുണ്ട്. സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ ഇത് കൈകാര്യം ചെയ്യുന്നതിനായി നിയമിക്കുകയും വേണം. അംഗത്വത്തിനുള്ള തുക ചുവടെ ചേർത്തിട്ടുണ്ട്. 

3 . അതിഥി അംഗത്വം – സ്ഥാപന മേലധികാരിയുടെ കത്തും കെ.സി.എച്ച്.ആർ ഡയറക്ടറുടെ മുൻ‌കൂർ അനുവാദത്തോടും  കൂടി അതിഥി അംഗത്വം ലഭിക്കുന്നതാണ്.   

ലൈബ്രറി അംഗത്വത്തിനുള്ള ഫോം  

ഇന്ത്യൻ പൗരത്വം ഉള്ളവർക്ക് 

 

വാർഷിക അംഗത്വം 

Rs. 500

വിദ്യാർത്ഥികൾക്കുള്ള അംഗത്വം 

(ബിരുദാനന്തര ബിരുദ തലം വരെ)

Rs. 100

ഗവേഷക വിദ്യാർത്ഥികൾക്കുള്ള അംഗത്വം 

Rs. 250

ഇന്ത്യൻ സ്ഥാപനങ്ങൾ 

 

വാർഷിക അംഗത്വം

Rs. 2000

ആജീവനാന്ത അംഗത്വം 

Rs. 10000

വിദേശീയർക്ക്

 

വാർഷിക അംഗത്വം

US $ 30

ആജീവനാന്ത അംഗത്വം 

US $ 100

വിദേശ സ്ഥാപനങ്ങൾക്ക് 

 

വാർഷിക അംഗത്വം

US $ 100

ആജീവനാന്ത അംഗത്വം 

US $ 1000

അപൂർവ്വമായ പുസ്തകങ്ങളും / കുടുംബ ചരിത്രങ്ങളും സംഭാവന ചെയ്യുക

 മലയാളി കുടുംബങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും പ്രാചീനമായ അറിവുകളെ സംബന്ധിച്ചും പ്രതിപാദിക്കുന്ന പുസ്തകങ്ങളോ, സ്‌മരണികകളോ, ദിനക്കുറിപ്പുകളോ, ആധാരങ്ങളോ മറ്റോ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അവകൾ സംരക്ഷിക്കാൻ കെ. സി. എച്ച്. ആർ. ആഗ്രഹിക്കുന്നു. മലയാളികളുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ ഉദ്യമത്തിൽ നിങ്ങളുടെ നിസ്വാർത്ഥമായ സേവനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.  

ആനുകൂല്യങ്ങളും ഉപാധികളും 

രേഖകൾ നൽകുന്നവരുടെ സ്വത്തായി അവരുടെപ്പേരിൽത്തന്നെ സംരക്ഷിക്കുന്നു.  കെ.സി.എച്ച്.ആറിൽ നിന്ന് ലഭിക്കുന്ന ഒറിജിനൽ രസീതുമായി വന്നു ഉടമസ്ഥർക്കോ അറിവരുടെ അവകാശികൾക്കോ ഇത്തരം രേഖകൾ തിരികെ വാങ്ങാവുന്നതാണ്. നിയമപരമായി രേഖാമൂലം കൈമാറുന്ന രേഖകളിലൂടെ ലഭിക്കുന്ന ഗവേഷണനിരീക്ഷണങ്ങളിൽ കൈമാറിയവരുടെ വിശദാംശങ്ങളും ആദരസൂചകമായി രേഖപ്പെടുത്തുന്നതാണ്. 

സംഭാവനയായി ലഭിക്കുന്ന രേഖകൾ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കെ. സി. എച്ച്. ആർ. സ്വന്തം ചിലവിലും ഉത്തരവാദിത്തത്തിലും ഏറ്റെടുക്കുന്നു. കൈമാറുന്ന രേഖകളിൽ വിശിഷ്ടമായതായി കെ.സി.എച്ച്.ആറിന്റെ പബ്ലിക്കേഷൻ കമ്മറ്റിക്ക് ബോധ്യപ്പെട്ടാൽ അത്തരം രേഖകൾക്കു പ്രത്യേക അംഗീകാരം നൽകുന്നതാണ്.  

പുസ്തകങ്ങളും മറ്റ് വിലപ്പെട്ട രേഖകളും കൈമാറുന്നതിനായി ഇ-മെയിൽ വഴിയോ ഫോൺ മുഖേനെയോ ബന്ധപ്പെടാവുന്നതാണ്.

ഇമെയിൽ : - kchrtvm@gmail.com

ഫോൺ : - +91 - 471–2310409, 0471-6574988