അക്കാദമിക്ക് അംഗത്വം – രജിസ്ട്ര&

അക്കാദമിക്ക് അംഗത്വം – വിശദാംശങ്ങൾ

കെ.സി.എച്ച്.ആർ മൂന്ന് തരത്തിലുള്ള അക്കാദമിക്ക് അംഗീകാരങ്ങൾ നൽകുന്നു .(അംഗീകാരങ്ങൾക്കു വിശദമായ രൂപരേഖ നിർബന്ധമാണ്).

 1. കെ.സി.എച്ച്.ആർ റിസോഴ്സ് മെറ്റീരിയൽ ഉപയോഗിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അംഗത്വം.

 2. പി.എച്ച്.ഡി  ഗവേഷകർക്ക് അവരുടെ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട്  കെ.സി.എച്ച്.ആർ റിസോഴ്സ് മെറ്റീരിയലുകൾ ഉപയോഗിക്കുന്നതിനുവേണ്ടിയുള്ള              അംഗത്വം.

 3. കെ.സി.എച്ച്.ആറിന്റെ ഗവേഷണ പദ്ധതികളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾക്കായുള്ള അംഗത്വം. 

* കെ.സി.എച്ച്.ആർ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരത്തോടു കൂടി മാത്രമേ അംഗത്വം സാധ്യമാവുകയുള്ളു.    

* ഗവേഷണം പൂർത്തിയാകുമ്പോൾ പ്രബന്ധം/പ്രസിദ്ധീകരണം/ ലേഖനം എന്നിവയുടെ കോപ്പി കൗൺസിലിൽ സമർപ്പിക്കേണ്ടതാണ്.   

* കെ.സി.എച്ച്.ആർ റിസോഴ്സ് മെറ്റീരിയലുകൾ ഉപയോഗിച്ചു പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ  രണ്ടു ഗവേഷണ പ്രബന്ധങ്ങളുടെ ആദ്യരചയിതാവ് കെ.സി.എച്ച്.ആർ ഡയറക്ടർ ആയിരിക്കണം. തുടർന്നുള്ള ഗവേഷണ പ്രബന്ധങ്ങളുടെ ഉടമസ്ഥതയുടെ സീനിയോറിറ്റി സംഭാവനയുടെ സ്വഭാവവും അളവും അനുസരിച്ചായിരിക്കും.

 

അംഗത്വം നേടുന്ന വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും ലഭിക്കുന്ന സൗകര്യങ്ങൾ   

1.കെ.സി.എച്ച്.ആർ ലൈബ്രറി ഉപയോഗിക്കുന്നതിനുള്ള അവസരം 

2. അക്കാദമിക സഹായങ്ങൾ  

3. പ്രഭാഷണം / സംവാദം എന്നിവയ്ക്കുള്ള അവസരങ്ങൾ    

ഫീസ് 

(ഓരോ പദ്ധതിക്കും)

വ്യക്തിഗത അക്കാദമിക അംഗത്വത്തിനുള്ള ഫീസ് : $ (US) 100/­.

സ്ഥാപനങ്ങളുടെ അക്കാദമിക അംഗത്വത്തിനുള്ള ഫീസ് : $ (US) 1000/­ കൂടാതെ മൊത്തം പദ്ധതി തുകയുടെ 5% കൂടി അടയ്‌ക്കേണ്ടതാണ്.    

പട്ടണം പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട അംഗത്വങ്ങൾക്കു ഫീസ് ഒഴിവാക്കിയിരിക്കുന്നു

 

താഴെ പറയുന്ന വിലാസത്തിലേക്ക് നിർദിഷ്ട ഫോർമാറ്റിൽ അപേക്ഷിക്കുക

അക്കാദമിക് അംഗത്വത്തിനുള്ള ഫോം (വ്യക്തിഗതം - പട്ടണം പുരാവസ്തു ഗവേഷണങ്ങൾ ഒഴികെയുള്ളത്)

അക്കാദമിക് അംഗത്വത്തിനുള്ള ഫോം (സ്ഥാപനങ്ങൾ)

അക്കാദമിക് അംഗത്വത്തിനുള്ള ഫോം (പട്ടണം പുരാവസ്തു ഗവേഷണം) 

 

ഡയറക്ടർ 

കേരള ചരിത്ര ഗവേഷണ കൗൺസിൽ 

പി.ബി.നമ്പർ. 839, നളന്ദ ,വൈലോപ്പിള്ളി  സംസ്‌കൃതിഭവൻ 

തിരുവനന്തപുരം – 695003

ഫോൺ : 0471­2310409 / 5574988 Fax : 0471­2310409   

ഇ­മെയിൽ : kchrtvm@gmail.com