കെ.സി.എച്ച്.ആർ പ്രസിദ്ധീകരണങ്ങൾ

കെ.സി.എച്ച്.ആർ പ്രസിദ്ധീകരണങ്ങൾ 

  • കെ.സി.എച്ച്.ആർ നൂതന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൂടാതെ മികച്ച ഗവേഷണ പ്രബന്ധങ്ങൾ വിദഗ്‌ധസമിതി അംഗീകാരത്തോടുകൂടി പ്രസിദ്ധീകരിക്കുന്നതാണ്. 
  • സാമൂഹ്യശാസ്ത്രം, മാനവികശാസ്ത്രം, ശാസ്ത്ര-സാങ്കേതിക ചരിത്രം തുടങ്ങിയ വിവിധ മേഖലകളിലെ പഠനങ്ങളും കെ.സി.എച്ച്.ആർ പ്രസിദ്ധീകരിക്കുന്നതാണ്.       
  • വിദേശ അധിനിവേശ സമയത്തെ കേരളത്തിലെ വിവിധ ജില്ലകളിലെ വിജ്ഞാപനപത്രങ്ങളും, ഓർമ്മക്കുറിപ്പുകളും മാന്വലുകളും കെ.സി.എച്ച്.ആറിന് പൂര്‍വ്വാര്‍ജ്ജിതമായിട്ടുണ്ട്. 
  • പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനങ്ങളും, സർവകലാശാലകളും, ഗവേഷണ സ്ഥാപനങ്ങളുമായി കെ.സി.എച്ച്.ആർ സഹകരിച്ചു പ്രവർത്തിക്കുന്നു.  
  • പ്രസിദ്ധീകരങ്ങൾ തിരഞ്ഞെടുക്കുന്നതിന് കെ.സി.എച്ച്.ആറിന് വളരെ സുതാര്യമായ നടപടികളാണുള്ളത്. രണ്ടു സമാന്തര അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരണ വിഭാഗം അതിനെ വിലയിരുത്തിയതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തിനായി ശുപാർശ ചെയുന്നു. 

കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതമായി പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്തുന്നതിനും ചിലവ് ചുരുക്കുന്നതിനും വേണ്ടി കെ.സി.എച്ച്.ആർ ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളിലേക്കു മാറിക്കൊണ്ടിരിക്കുന്നു. 

പുസ്തകങ്ങളുടെ കാറ്റലോഗ് 

കെ.സി.എച്ച്.ആർ പ്രസിദ്ധീകരിക്കുന്നതും വിതരണം നടത്തുന്നതുമായ പുസ്തകങ്ങളുടെ കാറ്റലോഗിനായി ഇവിടെ ക്ലിക്ക് ചെയുക  

സംസ്ഥാന വിജ്ഞാപനപത്രങ്ങളും അനുബന്ധങ്ങളും പ്രിൻറ്റഡ് കോപ്പികൾ തീർന്നതിനാൽ മിതമായ നിരക്കിൽ ഫോട്ടോകോപ്പികൾ നൽകുന്നതാണ്. 

ലേഖനം/കൈയെഴുത്ത്പ്രതികൾ പ്രസിദ്ധീകരിക്കുന്നതിന്  

വിജ്ഞാനപരമായ ലേഖനങ്ങളും കൈയെഴുത്തുപ്രതികളും പ്രബന്ധങ്ങളോ ജേർണലുകളുമായോ പ്രസിദ്ധീകരിക്കുന്നതിന് കെ.സി.എച്ച്.ആറിന്റെ പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധപെടുക.  

പ്രസിദ്ധീകരണത്തിനുള്ള ധനസഹായം 

 ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ നടത്തിയിട്ടുള്ള പഠനങ്ങളും ഗവേഷണങ്ങളും പ്രസിദ്ധീകരിക്കുന്നതിന് ഒരു ലക്ഷം രൂപയിൽ കവിയാത്ത തുക ധനസഹായമായി ലഭിക്കുന്നതാണ്. ഇതിനായി പ്രസിദ്ധീകരണ വിശദാംശങ്ങളും അതിന്റെ ഉള്ളടക്കവും അടങ്ങുന്ന രൂപരേഖ ഡയറക്ടറുടെ പേരിൽ അയക്കേണ്ടതാണ്.  

കെ.സി.എച്ച്.ആർ പ്രസിദ്ധീകരണങ്ങൾ വാങ്ങുന്നതിന്

കെ.സി.എച്ച്.ആർ പ്രസിദ്ധീകരണങ്ങളുടെ വിലയും തപാൽ കൂലിയും പണമായോ ഡി.ഡിയായോ മണിഓർഡറായോ (ഡയറക്ടർ, കേരള ചരിത്ര ഗവേഷണ കൗൺസിൽ, തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന) കൈപ്പറ്റുന്നതാണ്. താഴെ കാണുന്ന കെ.സി.എച്ച്.ആർ അക്കൗണ്ടിലേക്കും നിങ്ങൾക്ക് നേരിട്ട്  പണമടയ്ക്കാവുന്നതാണ് 

അക്കൗണ്ട് നമ്പർ       :  67026065100

ബാങ്ക്                        :  State Bank of India

ബ്രാഞ്ച്                     :  Vellayambalam

IFSC Code                  : SBIN0070308

MICR Code   : 695002940

 * ബുക്ക് ഗാലറിയിലുള്ള 'താത്പര്യം അറിയിക്കുക' എന്ന ലിങ്കിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ നൽകുമ്പോൾ ഞങ്ങളുടെ വിതരണവിഭാഗം നിങ്ങളുമായി ബന്ധപെടുന്നതാണ്.   

 

വിലക്കിഴിവുകൾ

സാധാരണ വിലക്കിഴിവ്         -  10%

ലൈബ്രറി മെംബേർസ്           - 20 % 

ലൈഫ്  മെംബേർസ്               - 30 % 

ഗവേഷണ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും  - 30% 

പുസ്തക കച്ചവടക്കാർക്ക്         - 40 - 45% 

* പ്രസിദ്ധീകരണങ്ങളുടെ ഫോട്ടോകോപ്പികൾക്ക് ഡിസ്‌കൗണ്ടുകൾ നൽകുന്നതല്ല.  

 

ഓഫീസർ- ഇൻ- ചാർജ്  

സന്ധ്യ  എസ്.എൻ , പബ്ലിക്കേഷൻ അസിസ്റ്റൻറ് 

ഫോൺ  – 0471 6574988, 2310409

ഇമെയിൽ : kchrpublications@gmail.com, kchrtrivandrum@gmail.com