സാമ്പത്തിക സഹായങ്ങൾ

കേരള ചരിത്ര ഗവേഷണ കൗൺസിൽ താഴെപ്പറയുന്ന പരിപാടികൾക്കായി സാമ്പത്തികസഹായങ്ങൾ നൽകുന്നു. 

1. സമ്മേളനങ്ങൾ,സെമിനാറുകൾ, ലൈബ്രറികൾ/ആർക്കൈവുകൾ/ മ്യൂസിയങ്ങൾ/മറ്റു വിവരശേഖരങ്ങൾ എന്നിവ സന്ദർശിക്കുന്നതിനുള്ള യാത്രാസഹായം.   

 സാമൂഹ്യ-ശാസ്ത്ര വിഷയങ്ങളിലെ ഗവേഷകർക്ക് ഗവേഷണത്തിൻ്റെ ഭാഗമായി സമ്മേളനങ്ങൾ,സെമിനാറുകൾ എന്നിവയ്ക്ക് പോകുന്നതിനും ലൈബ്രറികൾ/ആർക്കൈവുകൾ/ മ്യൂസിയങ്ങൾ/മറ്റു വിവരശേഖരങ്ങൾ എന്നിവ സന്ദർശിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നു. 

നിബന്ധനകൾ 

2.സമ്മേളനങ്ങൾ/സെമിനാറുകൾ/ശില്പശാലകൾ/പ്രഭാഷണങ്ങൾ/പാനൽ ചർച്ചകൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ  

ചരിത്രവും മറ്റു അനുബന്ധവിഷയങ്ങളും കൈകാര്യം ചെയ്യുന്ന അക്കാദമിക് സ്ഥാപനങ്ങൾക്ക് (ഉദാ. കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ഗവൺമെൻ്റ് / യു.ജി.സി / ഓൾ ഇന്ത്യ റെഗുലേറ്ററി ബോർഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി സ്കൂളുകൾ) സമ്മേളനങ്ങൾ/സെമിനാറുകൾ/ശില്പശാലകൾ/പ്രഭാഷണങ്ങൾ/പാനൽ ചർച്ചകൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾക്കായി അപേക്ഷിക്കാം. 

നിബന്ധനകൾ 

3. ചരിത്രത്തിലും അനുബന്ധ വിഷയങ്ങളിലും അക്കാദമിക പരിപാടികൾ നടത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അല്ലാത്ത സംഘടനകൾക്കുള്ള ധനസഹായം (4 സംഘടനകൾ)

കേരള ചരിത്രത്തെയും സമൂഹത്തെയും ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ അക്കാദമിക പരിപാടികൾ സംഘടിപ്പിക്കുന്നതിനു വിദ്യാഭ്യാസസ്ഥാപനങ്ങൾ അല്ലാത്ത സംഘടനകൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നു. സംഘടന ഉദ്ദേശം വ്യക്തമാക്കുകയും അത് കെ.സി.എച്ച്.ആർ അംഗീകരിക്കുകയും ചെയ്താൽ 35,000/- രൂപയിൽ കവിയാതെയുള്ള തുക അക്കാദമിക പരിപാടികൾ നടത്തുന്നതിനുള്ള സഹായമായി ലഭിക്കുന്നതാണ്.    

നിബന്ധനകൾ 

4. ലൈബ്രറി ശേഖരം മെച്ചപ്പെടുത്തുന്നതിനായി പുസ്തകങ്ങളും സാമഗ്രികളും വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം (100 ലൈബ്രറികൾ)  

ചരിത്ര /സാമൂഹ്യശാസ്ത്ര പുസ്തകങ്ങൾ, ഭൂപടങ്ങൾ( യഥാർത്ഥ/പകർപ്പുകൾ), അപൂർവ ഫോട്ടോകൾ, പത്രങ്ങൾ, കാർട്ടൂണുകൾ, ചിത്രീകരണങ്ങൾ തുടങ്ങിയവയുടെ ശേഖരം വർധിപ്പിക്കുന്നതിനായി 100 പൊതു/ഗ്രാമ ലൈബ്രറികൾക്കു 10,000/- രൂപയിൽ കവിയാതെയുള്ള തുക സഹായമായി നൽകുന്നു.  

നിബന്ധനകൾ

11. സാമൂഹ്യശാസ്ത്ര ഗവേഷണം/പഠനം എന്നിവയുടെ പ്രസിദ്ധീകരണങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ 

സാമൂഹ്യശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണങ്ങളും പഠനങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി ഗവേഷകർക്ക് ഒരു ലക്ഷം രൂപയിൽ കവിയാതെയുള്ള തുക നൽകുന്നു. പ്രസിദ്ധീകരണവും അതിൻ്റെ ഉള്ളടക്കവും വിശദീകരിക്കുന്ന അപേക്ഷ ഡയറക്ടറുടെ പേരിൽ അയക്കണം. 

അപേക്ഷകൾ അയക്കേണ്ട വിലാസം : ഡയറക്ടർ, കേരള ചരിത്ര ഗവേഷണ കൗൺസിൽ, പി.ബി നമ്പർ 839, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, തിരുവനന്തപുരം - 695 003 

കൂടുതൽ വിവരങ്ങൾക്ക് കെ.സി.എച്ച്.ആറുമായി നേരിട്ട് ഫോൺ/ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ്

Tel/Fax - 0471-2310409

E-mail: kchrtrivandrum@gmail.com