മുസിരിസ് ചിൽഡ്രൻസ് മ്യൂസിയം

പുതുതലമുറക്ക് പുരാവസ്തുശാസ്ത്രത്തെക്കുറിച്ചുള്ള അവഗാഹം ലഭ്യമാക്കുന്നത് കൂടാതെ അതിന്റെ വിവിധ സാധ്യതകളെക്കുറിച്ച് അവർക്ക് അറിവ് നൽകുക എന്നതും കെ.സി.എച്ച്.ആറിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിലൂടെ മനുഷ്യന്റെ സാംസ്ക്കാരികവേരുകളെക്കുറിച്ചുള്ള അറിയുന്നതിനുള്ള അവരുടെ താത്പര്യങ്ങൾക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും നൽകാനാകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. പട്ടണം ഉത്ഘനനത്തിലൂടെ ലഭിച്ചിട്ടുള്ള പുരാവസ്തുക്കളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ബുദ്ധിപരമായ ഈ അന്വേഷണയാത്രക്ക് ഊർജം നൽകുന്ന ഒന്നാണ്. പുരാവസ്തുശാസ്ത്രത്തെക്കുറിച്ച് പഠിക്കുവാനും അറിയുവാനും ആഗ്രഹിക്കുന്ന വിജ്ഞാനാന്വേഷർക്കായി തയ്യാറാക്കിയ ഇവിടം പഠനത്തിന് മാത്രമല്ല ചിന്തകളെ കോർത്തിണക്കാനും പറ്റിയ ഒരു സ്ഥലമാണ്. 

പട്ടണം ഉത്ഘനനത്തിലൂടെ ലഭിച്ചിട്ടുള്ള പുരാവസ്തുക്കളെ പ്രധാനമായും - ഇരുമ്പ് യുഗം, ഇരുമ്പ് യുഗത്തിൽ നിന്ന്  പ്രാചീന ചരിത്രത്തിലേക്കുള്ള പരിണാമ കാലഘട്ടം, പ്രാചീന ചരിത്രം,  മധ്യകാലഘട്ടം, ആധുനിക കാലഘട്ടം എന്നിങ്ങനെ അഞ്ചായി തരംതിരിച്ച് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.  പ്രാചീനചരിത്ര കാലഘട്ടമായ മൂന്നാം നൂറ്റാണ്ടിന്റെയും അഞ്ചാം നൂറ്റാണ്ടിന്റെയും മധ്യത്തിൽ പട്ടണം മേഖലയിൽ ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്രം, മെഡിറ്റേർണിയൻ തുടങ്ങിയ കടൽത്തീരങ്ങളെ ആശ്രയിച്ചിട്ടുള്ള സാംസ്ക്കാരിക - വാണിജ്യ- സാങ്കേതിക കൈമാറ്റങ്ങൾ മികച്ചരീതിയിൽ ആയിരുന്നെന്നു കരുതപ്പെടുന്നു. ഈ കാലഘട്ടമാണ് കേരളത്തിൽ ചേരസാമ്രാജ്യത്തിന്റെ ഒന്നാം നഗര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്.   

മ്യൂസിയത്തിൽ കുട്ടികൾക്കായി അവരുടേതായ രീതിൽ പുരാവസ്തുക്കൾക്കുറിച്ച് അറിയുന്നതിനും ബോർഡ് ഗെയിമുകൾ കളിക്കുന്നതിനും പട്ടണം ടീം തയ്യാറാക്കിയിട്ടുള്ള ആക്ടിവിറ്റി ഷീറ്റുകൾ പൂരിപ്പിക്കുന്നതിനുമൊക്കെയായി ഒരു ക്രിയെറ്റീവ് കോർണറും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. 

മ്യൂസിയം സന്ദർശിക്കുന്നതിനായി മുൻകൂട്ടി അറിയിക്കേണ്ടതാണ്. പതിനഞ്ചു പേരടങ്ങുന്ന ഒരു സംഘമായി വരുന്നതാണ് ഉചിതം.   

ഇ -മെയിൽ : india.kchr@gmail.com

ഫോൺ : 9562848577, 9995813775