KCHR Webinar

മലയാളം വിജ്ഞാനഭാഷയെന്ന നിലയിൽ

ഡോ പി പവിത്രൻ

റിട്ട പ്രൊഫസർ, മലയാളവിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി

2024 നവംബർ 22, വെള്ളിയാഴ്ച | വൈകിട്ട്  3 മണിക്ക്

Join Online : https://zoom.us/j/96439802524

 

സാഹിത്യഭാഷയെന്ന നിലയിൽ ശ്രദ്ധേയമായ സ്ഥാനം മലയാളഭാഷയ്ക്കുണ്ടെങ്കിലും ആധുനിക വിജ്ഞാനത്തിന്റെ ഉല്പാദനത്തിനും വിനിമയത്തിനുമുള്ള മാധ്യമമെന്ന നിലയിൽ മലയാളത്തിന്റെ സ്ഥാനം അത്ര തൃപ്തികരമല്ല. കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്ന പ്രദേശങ്ങളുടെ ഭാഷ ഉന്നത വിദ്യാഭ്യാസത്തിനും ശാസ്ത്ര, സാമൂഹ്യശാസ്ത്രമേഖലയിലും മാധ്യമമായി ഉപയോഗിക്കപ്പെടാതിരുന്നതാണ് ഇതിന്റെ മുഖ്യ കാരണം. 1968-ൽ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടത് മലയാളത്തെ വിജ്ഞാനഭാഷയെന്ന നിലയിൽ വികസിപ്പിക്കാനാണ്. മലയാള മാധ്യമത്തിൽ ശാസ്ത്രവും സാമൂഹ്യശാസ്ത്രവുമുൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുക എന്നതാണ് 2012-ൽ സ്ഥാപിതമായ മലയാളസർവകലാശാലയുടെ ലക്ഷ്യം. ഒരു സമൂഹത്തിന്റെ അടിസ്ഥാനപരമായ പുരോഗതി അവരുടെ ഭാഷയുടെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന നിലപാടിൽ നിന്നുകൊണ്ട് കേരളീയ പൊതുമണ്ഡലത്തെയും പൊതുബോധത്തെയും വിജ്ഞാനഭാഷയുടെ വികസനവുമായി ബന്ധിപ്പിച്ച് പരിശോധിക്കാനാണ് ഈ പ്രഭാഷണത്തിൽ ശ്രമിക്കുന്നത്.

ഡോ. പി. പവിത്രൻ അദ്ധ്യാപകൻ, സാഹിത്യനിരൂപകൻ, സാംസ്‌കാരിക നിരൂപകൻ, മാതൃഭാഷാവകാശ പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. 1997 മുതൽ 2024 വരെ കാലടി സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (2023), പ്ലാവില സാഹിത്യ പുരസ്‌കാരം (2017), കേരള സാഹിത്യ അക്കാദമി ഐ.സി. ചാക്കോ അവാർഡ് (2017) തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഭൂപടം തല തിരിക്കുമ്പോൾ: നോവൽ പഠനങ്ങൾ (2022), ദേശഭാവനയുടെ ഭാഷാ രാഷ്ട്രീയം: മതമല്ല, ഭാഷയാണടിസ്ഥാനം (2023) അഭിമുഖാന്വേഷണങ്ങൾ (2024) എന്നിവയാണ് ഏറ്റവും ഒടുവിലത്തെ ഗ്രന്ഥങ്ങൾ.