Elamkulam Memorial Lecture

കേരള ചരിത്രഗവേഷണ കൗൺസിലും കേരള യൂണിവേഴ്സിറ്റി ചരിത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന 

ഇളംകുളം  കുഞ്ഞൻപിള്ള  അനുസ്മരണ പ്രഭാഷണം

ഭാഷകളുടെ രാഷ്ട്രീയം

പ്രഭാഷകൻ : ഡോ. മനു വി. ദേവദേവൻ 

അസ്സോസിയേറ്റ് പ്രൊഫസർ, ചരിത്രവിഭാഗം 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , മണ്ഡി, ഹിമാചൽ പ്രദേശ് 

18 ഫെബ്രുവരി 2025, ചൊവ്വാഴ്‌ച, രാവിലെ 10.30 ന്  

വേദി : സെമിനാർ ഹാൾ, അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ട്മെന്റ്

കേരള യൂണിവേഴ്സിറ്റി, കാര്യവട്ടം 

Recorded Video 

സംഗ്രഹം: പത്തൊമ്പതാം നൂറ്റാണ്ടിന്റെ   ഉത്തരാർദ്ധത്തിൽ അച്ചടി മുതലാളിത്തത്തിലൂടെ ഇന്ത്യൻ ഭാഷകൾക്ക് ഉണ്ടായ രൂപാന്തരങ്ങൾ ഇതിനോടകം തന്നെ ധാരാളം ചർച്ചകൾക്ക് വിധേയമായ വിഷയമാണ്. ഈ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞുവന്ന കാഴ്ചപ്പാടുകളെയും സിദ്ധാന്തങ്ങളെയും വിപുലമായ ഗവേഷണങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അതിലേക്കുള്ള ഒരു ശ്രമമാണ് ഈ പ്രഭാഷണം. അച്ചടി മുതലാളിത്തം വളർന്നുവന്ന സാഹചര്യത്തിൽ ഇന്ത്യൻ ഭാഷകളുടെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ, ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ, ദശവത്സര സെൻസസ് റിപ്പോർട്ടുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള ഈ പ്രഭാഷണം ഭാഷകളുടെ രാഷ്ട്രീയത്തെപ്പറ്റി പുതിയ ചില നിരീക്ഷണങ്ങൾ മുമ്പോട്ടുവെക്കുന്നു.

ഇളംകുളം പി. എൻ. കുഞ്ഞൻപിള്ള (1904 -1973): കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്തിൽ ഇളംകുളത്ത് ജനിച്ച പി. എൻ. കുഞ്ഞൻപിള്ള, കേരളം കണ്ട പ്രമുഖ ഭാഷാപണ്ഡിതനും ചരിത്രകാരനും അക്കാദമിക് വിദഗ്ധനുമായിരുന്നു. തിരുവനന്തപുരം ആർട്സ് കോളേജിലും അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും പഠിച്ച അദ്ദേഹം, സംസ്കൃതത്തിലും മലയാളത്തിലും ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായിരിക്കെ കേരളചരിത്രം പഠിപ്പിക്കേണ്ടതിലേക്കായി അത് സ്വയം പഠിക്കുകയും ഗ്രന്ഥരചനകളിലേക്ക് തിരിയുകയും ചെയ്തു. സംഘകാല സാഹിത്യകൃതികളിലേയും മധ്യകാല ലിഖിതങ്ങളിലേയും തെളിവുകളുടെ അടിസ്ഥാനത്തിൽ, ആധുനിക പൂർവകാല കേരളചരിത്രത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ.

കേരളത്തിലുണ്ടായിരുന്ന ജന്മിസമ്പ്രദായം, മരുമക്കത്തായം, കളരി-ചാവേർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്ഭവത്തെയും വളർച്ചയെയും മധ്യകാല രാഷ്ട്രീയ ഘടനയെയും കുറിച്ച് അദ്ദേഹം സവിസ്തരം പഠിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ആധുനിക കേരളസംസ്ഥാന രൂപീകരണ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ അക്കാദമിക കാലം. അതുകൊണ്ടുതന്നെ, പുതുതായി ഉണ്ടായി വന്ന സ്റ്റേറ്റിനാവശ്യമായ ചരിത്ര അടിത്തറ, അതും കേരളോല്പത്തി പാരമ്പര്യത്തിൽ നിന്നും വ്യത്യസ്തമായി ഉണ്ടാക്കിയെടുക്കാൻ അദ്ദേഹം തന്റെ പഠനങ്ങളിലൂടെ പരിശ്രമിച്ചു. ഭാഷാസാഹിത്യ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ചർച്ച ചെയ്യപ്പെടുകയും പിന്നീടുള്ള പഠനങ്ങൾക്ക് പ്രോത്സാഹനമാകുകയും ചെയ്തിട്ടുണ്ട്.

കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽകൂടി, കേരളഭാഷയുടെ വികാസപരിണാമങ്ങൾ, ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ, ചില കേരള ചരിത്രപ്രശ്നങ്ങൾ, അന്നത്തെ കേരളം, ജന്മി സമ്പ്രദായം കേരളത്തിൽ, സംസ്കാരത്തിന്റെ നാഴികക്കല്ലുകൾ, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, ചേരസാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടുകളിൽ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

പ്രഭാഷകനെക്കുറിച്ച്: ഡോ. മനു വി. ദേവദേവൻ ഹിമാചൽ പ്രദേശിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മണ്ഡിയിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ  നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം  നേടിയ ശേഷം, മംഗളൂരു സർവകലാശാലയിൽ നിന്നും The Historical Evolution of Literary Practices in Medieval  Kerala, CE 1200-1800  എന്ന ശീർഷകത്തിൽ ഗവേഷണം പൂർത്തിയാക്കി.

A Prehistory of Hinduism (DeGryter, 2016), The 'Early Medieval' Origins of India (Cambridge  University  Press, 2020), പൃഥ്വിയല്ലൊദഗിദ  ഘടവു (Akshara, 2009), കരുനാടു  (Akshara, 2020), അവകാശികളില്ലാത്ത ഭൂമി  (Insight  Publica, 2022), എന്നിവയാണ് അക്കാദമിക പ്രസിദ്ധീകരണങ്ങൾ. പന്ത്രണ്ടാം നൂറ്റാണ്ടിലെ യോഗിയായ അല്ലമ പ്രഭുവിന്റെ വചനങ്ങൾ God is  Dead  There is  No God കന്നടയിൽ നിന്നും വിവർത്തനം ചെയ്തു. കേശവൻ വെളുത്താട്ടിനു ആദരസൂചകമായി നൽകിയ ഉപഹാരഗ്രന്ഥം Clio and Her Descendants (Primus, 2018) എഡിറ്റ് ചെയ്‌തു.  

പ്രസിദ്ധീകൃതമാകാൻ പോകുന്ന രചനകൾ:

Currently editing one among the six series of The Cultural History of South Asian Literature by Bloomsbury

A volume on the Kannada writer, Devanoora Mahadeva for Routledge’s series, Writers in Context

A textbook on the political history of early India (Cambridge University Press)

A historical biography of the 12th-century saint Basava (Harper Collins)

A translation of the vachanas of the 12th-century saint Akkamahadevi

Click here for more photos