KLIBF - Book Release
കെ. സി.എച്ച്.ആറിന്‍റെ മൂന്നു പുസ്തകങ്ങള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പ്രകാശനം ചെയ്തു.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്‍റെ മൂന്നു പുസ്തകങ്ങള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പ്രകാശനം ചെയ്തു.
പ്രൊഫസര്‍ എസ് രാജു രചിച്ച ഡെവലപ്മെന്‍റലിസം, നോമാഡിസം ആന്‍റ് ട്രഡിഷന്‍ എന്ന പുസ്തകവും പെരുമാള്‍ ഭരണം മുതല്‍ 20-ാം നൂറ്റാണ്ടിന്‍റെ മധ്യകാലം വരെയുള്ള ജന്മി വ്യവസ്ഥയോടും കോളനി വാഴ്ചയോടുമുള്ള കേരളത്തിന്‍റെ ചെറുത്തുനില്‍പ്പുകളുടെ ചരിത്രം ചര്‍ച്ച ചെയ്യുന്ന 20 ലേഖനങ്ങള്‍ അടങ്ങിയ പെര്‍സ്പെക്ടീവ്സ് ഓണ്‍ കേരള ഹിസ്റ്ററി എന്ന പുസ്തകത്തിന്‍റെ സ്റ്റുഡന്‍റ് എഡിഷന്‍, പ്രശസ്ത ഇന്തോളജിസ്റ്റും ബല്‍ജിയം യു.സി.ലൊവൈനിലെ പ്രൊഫസറുമായ ക്രിസ്റ്റോഫ് വിയേല്‍ രചിച്ച ഒക്കേഷണല്‍ പേപ്പര്‍, പ്രിന്‍റ്, പെര്‍ഫോര്‍മന്‍സ്, മാന്യുസ്ക്രിപ്റ്റ്സ് ആന്‍റ് പ്രിന്‍റുമാണ് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പ്രകാശനം ചെയ്തത്. പുസ്തകോത്സവത്തിന്‍റെ വേദി നാലില്‍ 5 മണിക്കാണ് പുസ്കതക പ്രകാശനങ്ങള്‍ നടന്നത്. പ്രസ്തുത പുസ്തകങ്ങള്‍ സമകാലീന കേരളത്തിന്‍റെയും നവകേരളത്തിന്‍റെയും ചരിത്ര പഠനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പുസ്തകങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രൊഫസര്‍ രാജന്‍ ഗുരുക്കള്‍ (ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍) കെ.എന്‍ ഹരിലാല്‍ (പ്രൊഫസര്‍, സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ്) എന്നിവര്‍ സംസാരിച്ചു. പ്രസ്തുത ചടങ്ങില്‍ കെ.സി.എച്ച്.ആര്‍ ചെയര്‍പേഴ്സണ്‍ കെ.എന്‍ ഗണേഷ് അധ്യക്ഷത വഹിച്ചു. പബ്ലിക്കേഷന്‍ അസിസ്റ്റന്‍റ് സന്ധ്യ എസ്.എന്‍ സ്വാഗതവും അക്കാദമിക് കോ-ഓഡിനേറ്റര്‍ ഫാഷിയ പി.എസ് നന്ദിയും പറഞ്ഞു.
Click here for more photos