ചെന്നൈ മലയാളം: സാമൂഹിക സമ്പർക്കത്തിന്റെ സൃഷ്ടി
ഡോ . പി. എം. ഗിരീഷ്
പ്രൊഫസർ, മലയാളം വകുപ്പ്, മദ്രാസ് സർവ്വകലാശാല
വൈകിട്ട് 3 മണി | 2024 നവംബർ 4, തിങ്കൾ
വ്യത്യസ്ത ഭാഷകൾ തമ്മിൽ സംസാരിക്കുന്ന സമൂഹങ്ങൾ തമ്മിൽ സമ്പർക്കമുണ്ടാകുമ്പോൾ അവരുടെ ഭാഷകൾ തമ്മിലും സമ്പർക്കമുണ്ടാകും. നാന്നൂറോളം സംസാരഭാഷകളുള്ള ഇന്ത്യയിൽ ഇത്തരം സമ്പർക്കം സാധാരണമാണ്. വ്യത്യസ്ത ഭാഷാസംസ്കാരങ്ങൾ സാമ്പർക്കത്തിലേർപ്പെടുമ്പോൾ ഭാഷയോടൊപ്പം സാംസ്‌കാരിക ചിഹ്നങ്ങളും വിനിമയം ചെയ്യപ്പെടാം. ഇതിനെ ഭാഷാ സംസ്കാര ആദേശമെന്ന് പറയുന്നു. വ്യാകരണം. പദാവലി, ഉച്ചാരണം, ഭാഷണരീതി എന്നീ ഭാഷാതലങ്ങളിലെ ആദേശത്തെ ഭാഷാദേശമെന്നും മനോഭാവം, പെരുമാറ്റം, സ്വത്വപ്രതിനിധാനം തുടങ്ങിയ ഭാഷേതര തലങ്ങളിലെ ആദേശത്തെ സംസ്കാരാദേശമെന്നു വിശേഷിപ്പിക്കാം. കേരളവുമായി തൊട്ടുകിടക്കുന്ന നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലെ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളികൾ തമിഴ് സംസ്കാരവും തമിഴ് ഭാഷയും എത്രത്തോളം ആദേശം ചെയ്തിട്ടുണ്ടെന്ന് ഈ പഠനത്തിൽ പരിശോധിക്കുന്നു.
ഡോ . പി എം ഗിരീഷ് സാഹിത്യകാരനും ഭാഷാശാസ്ത്ര പണ്ഡിതനുമാണ്. നിലവിൽ മദ്രാസ് സർവ്വകലാശാലയിൽ മലയാളം വകുപ്പ് മേധാവി. കേരളത്തിലെ ആചാരഭാഷ (1998), മലയാളം: സ്വത്വവും വിനിമയവും (2013), വായനയുടെ ജീവശാസ്ത്രം (2023) എന്നിവയാണ് ചില ഗ്രന്ഥങ്ങൾ. സൊരളയാണ് ഏറ്റവും പുതിയ നോവൽ.