കെ സി എച്ച് ആർ വെബിനാർ

 

ചരിത്രമെഴുത്ത് ജ്ഞാനികൾക്കു വേണ്ടിയും   ജ്ഞാനാന്വേഷകർക്ക് വേണ്ടിയും : അയ്യങ്കാളി പ്രസ്ഥാന ചരിത്രത്തെ മുൻനിർത്തി ഒരു ആലോചന  

 

പ്രഭാഷകൻ : ശ്രീ ചെറായി രാമദാസ് 

(എഴുത്തുകാരൻ , പത്രപ്രവർത്തകൻ) 

തിയതി : 16 ഡിസംബർ 2022, വെള്ളിയാഴ്ച , 3 PM (IST) 

Join Zoom Meeting

https://us06web.zoom.us/j/5688952764?pwd=MDEzdUh4SUkyS29hSFJUd29BU3VRdz09 

Meeting ID: 568 895 2764
Passcode: KCHR 

സംഗ്രഹം: വിജ്ഞാനനിലവാരഭേദങ്ങള്‍ക്കപ്പുറം എല്ലാമനുഷ്യരെയും ഒരുപോലെ സ്വാധീനിക്കുന്ന ചരിത്രപുസ്തകമെഴുതുക എന്നത് ചിന്താവിഷയം തന്നെയാണ്. അടിസ്ഥാന വിവര പ്രമാണങ്ങൾക്ക് മുൻതൂക്കമുള്ള  ഗവേഷണ പ്രബന്ധങ്ങളുടെ രചനാരീതി നിശ്ചിത ബൗദ്ധികനിലവാരമുള്ളവരെയാണ് സംബോധന ചെയ്യുന്നത്. വിവരപ്രമാണങ്ങളുടെ സംഗ്രഹമോ സൂചനയോ മാത്രം അവതരിപ്പിക്കുന്നതിലൂടെ അറിവും അന്വേഷണവഴികളും സാമാന്യമായി മനസ്സിലാക്കാന്‍ കഴിയുന്നു. എന്നാല്‍ അത്തരം എഴുത്തുകള്‍ സാധാരണ ജനങ്ങള്‍ക്ക് ദുര്‍ഗ്രാഹ്യം തന്നെ. അടിസ്ഥാന വിവരപ്രമാണങ്ങൾ, കഴിയുന്നത്ര മുഴുവനായി ടെക്സ്റ്റിലോ അനുബന്ധമായോ അവതരിപ്പിക്കുന്നത് പണ്ഡിതരല്ലാത്ത വായനക്കാര്‍ക്കും സുഗമമായ വായനാനുഭവം നല്കുന്നു. 'കായൽ സമ്മേളനം രേഖകളിലൂടെ' എന്ന പുസ്തകം ഇതിനുദാഹരണമാണ്. കേട്ടുകേൾവിയും ഊഹങ്ങളുമൊക്കെ സാക്ഷിമൊഴികളായി അവതരിപ്പിക്കുന്നതിനു പകരം ഉത്തരവാദിത്വപരമായ ചരിത്രരചനയുടെ പശ്ചാത്തലം അവ തുറന്നു വയ്ക്കുന്നു.

ചെറായി രാമദാസ്: എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലെ ചെറായിയിൽ 1954 ൽ ജനിച്ചു.  പതിനെട്ടാം വയസിൽ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയായി, എഴുത്തുകാരനും പത്രപ്രവർത്തകനുമായി ജീവിക്കാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായി. കേരളീയ നവോത്ഥാനകാലത്തെക്കുറിച്‌ രണ്ടു പതിറ്റാണ്ടു മുൻപ് കേരള സംസ്ഥാന ആർക്കൈവ്‌സിൽ തുടങ്ങിയ, ഇന്നും തുടരുന്ന ഗവേഷണപഠനം, അഞ്ച് കൊല്ലം (2013 -2018) ചെന്നൈയിലെ തമിഴ്‌നാട് സംസ്ഥാന ആർക്കൈവ്‌സിലും നടത്തി. 1987 മുതൽ പല ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ച 'ഉപരോധം' മാസികയുടെ എഡിറ്ററും പ്രസാധകനുമായിരുന്നു. അവർണ്ണപക്ഷ രചനകൾ (എഡിറ്റർ, 1997), അറിയപ്പെടാത്ത ഡാൻവിൻചി (1999), അംബേദ്കറുടെ മരണം (എഡിറ്റർ , 1999, 2009), അയ്യൻകാളിക്ക് ആദരത്തോടെ (2006, 2009 ), കെ .പി .വള്ളോൻ നിയമസഭയിൽ (എഡിറ്റർ, 2009), ശാംകരസ്‌മൃതി  (പുനരച്ചടി സഹായി, 2017) ഇവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ. താത്രീ സ്മാർത്തവിചാരം - സമ്പൂർണരേഖകളും പഠനങ്ങളും (മലയാളം, ഇംഗ്ലീഷ്), രാജർഷി രാജവർമ രാജാവിന്റെ ഡയറിയിലൂടെ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരണ ഘട്ടങ്ങളിലാണ്.